All categories
Right to Information Act and Rules (Malayalam)

Right to Information Act and Rules (Malayalam)

  • ₹195.00

In Stock
  • Author(s): Dominic Johnson, George Johnson
  • Publisher: Em Tee En Publications
  • Edition: 18 Ed 2024
  • ISBN 13 9798188058630
  • Approx. Pages 110 + contents
  • Format Paperback
  • Approx. Product Size 24 x 18 cms
  • Delivery Time Normally 7-9 working days
  • Shipping Charge Extra (see Shopping Cart)

  ......................................................................................................................................
Description
 പൊതുഅധികാരസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ള വിവരങ്ങളുടെ പ്രാപ്യത പൗരന് ഉറപ്പുവരുത്തുന്ന നിയമമാണ് വിവരാവകാശ ആക്റ്റ്, 2005. അതുവഴി എല്ലാ പൊതുഅധികാരസ്ഥാനങ്ങളുടെയും പ്രവർത്തനങ്ങൾ സുതാര്യമാകും. ഈ സുതാര്യത ഭരണരംഗത്ത് ഉണ്ടാക്കുന്ന വിപ്ലവം നിസ്സാരമൊന്നുമല്ല. എല്ലാവർക്കും അറിയാവുന്ന കാര്യമാണ്, ഇവിടത്തെ അഴിമതിയുടെ മുഖ്യകാരണം സുതാര്യതയില്ലായ്‌മയാണെന്ന്. ജനങ്ങൾക്ക് ചോദ്യങ്ങൾ ഉന്നയിക്കാമെന്നും ചോദ്യങ്ങൾക്ക് ജനസമക്ഷം ഉത്തരം ബോധിപ്പിക്കണമെന്നും വരുമ്പോൾ അധികാരികൾ ഉത്തരവാദിത്തമുള്ളവരാകും.
ഇൻഡ്യൻ ഭരണഘടനയുടെ 19(1)(a) അനുച്ഛേദത്തിൽ അടങ്ങിയിരിക്കുന്ന *സംസാരത്തിനും ആശയപ്രകടനത്തിനുമുള്ള സ്വാതന്ത്യ്രത്തിൻ്റെ ഭാഗമാണ് വിവരാവകാശം. പൊതുതാല്‌പര്യമുള്ള വിഷയങ്ങളിൻമേൽ ആധികാരിക വിവരങ്ങൾ ലഭിച്ചില്ലെങ്കിൽ, വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ അടിസ്ഥാനമില്ലാത്ത കിംവദന്തികളും അഭ്യൂഹങ്ങളും ദുരാരോപണങ്ങളും ഉയർന്നുവരും. മറിച്ച്, വിവരാവകാശം കൈവന്നാൽ, ഭരണഘടനയിലെ 51A അനുച്ഛേദത്തിൽ പറഞ്ഞിട്ടുള്ള മൗലിക കർത്തവ്യങ്ങൾ ശരിയായ രീതിയിൽ നിർവഹിക്കാൻ പൗരന് കഴിയും.
അത്യന്തം വിപ്ലവകരമായ വിവരാവകാശനിയമത്തെക്കുറിച്ച് പൊതുജനത്തിന് വിവരമില്ലെങ്കിൽ, ഇതുകൊണ്ട് ഗുണഫലങ്ങളൊന്നും ഉണ്ടാകാൻ പോകുന്നില്ല. ഇംഗ്ലീഷറിയാത്ത സാധാരണക്കാരിലേക്ക് നിയമം എത്തിക്കുക എന്ന ലക്ഷ്യംവച്ചുകൊണ്ടും അതുവഴി അധികാരമണ്ഡലങ്ങളിൽ ഉണ്ടാകുന്ന മാറ്റം പ്രതീക്ഷിച്ചുകൊണ്ടുമാണ് ഈ മൊഴിമാറ്റം പ്രസിദ്ധീകരിക്കുന്നത്.
......................................................................................................................................
Table of Contents
1. വിവരാവകാശ ആക്റ്റ്, 2005.
2. വിവരാവകാശ ചട്ടങ്ങൾ, 2012.
3. കേന്ദ്ര ഇൻഫർമേഷൻ കമ്മീഷൻ (അപ്പീൽ നടപടിക്രമം) ചട്ടങ്ങൾ, 2005..
4. വിവരാവകാശ (ഫീസും വിലയും ക്രമപ്പെടുത്തൽ) ചട്ടങ്ങൾ, 2005
5. കേരള വിവരാവകാശ (ഫീസും വിലയും ക്രമപ്പെടുത്തൽ) ചട്ടങ്ങൾ, 2006
6. കേരളസംസ്ഥാന ഇൻഫർമേഷൻ കമ്മീഷൻ (അപ്പീലിനുള്ള നടപടിക്രമം) ചട്ടങ്ങൾ, 2006.
7. കേരളഹൈക്കോടതി (വിവരാവകാശം) ചട്ടങ്ങൾ, 2006
8. വിവരാവകാശ (കീഴ്‌ക്കോടതികളും ട്രൈബ്യൂണലുകളും) ചട്ടങ്ങൾ, 2006.
9. വിവരാവകാശ (കേന്ദ്ര വിവരാവകാശ കമ്മീഷനിലെ മുഖ്യ ഇൻഫർമേഷൻ കമ്മീഷണറുടെയും, വിവരാവകാശ കമ്മീഷണർമാരുടെയും, സംസ്ഥാന വിവരാവകാശ കമ്മീഷനിലെ സംസ്ഥാന മുഖ്യ ഇൻഫർമേഷൻ കമ്മീഷണറുടെയും, വിവരാവകാശ കമ്മീഷണർമാരുടെയും ഔദ്യോഗിക കാലാവധി, ശമ്പളം, ആനുകൂല്യങ്ങൾ, മറ്റ് നിബന്ധനകളും വ്യവസ്ഥകളും) ചട്ടങ്ങൾ, 2019
> സൂചിക
......................................................................................................................................
Author Details
George Johnson
, M.A., LL.M. advocate, high court of kerala, editor, kerala high court cases and kerala law decision
Dominic Johnson, LL.B. advocate, high court of kerala

Write a review

Please login or register to review

Similar Products