All categories
Protection of Women from Domestic Violence Act and Rules (English and Malayalam)

Protection of Women from Domestic Violence Act and Rules (English and Malayalam)

  • ₹495.00

In Stock
  • Author(s): Dominic Johnson, George Johnson
  • Publisher: Em Tee En Publications
  • Edition: 13 Ed 2023
  • ISBN 10 8188058955
  • ISBN 13 9798188058951
  • Approx. Pages 228 + Contents
  • Format Paperback
  • Approx. Product Size 24 x 18 cms
  • Delivery Time Normally 7-9 working days
  • Shipping Charge Extra (see Shopping Cart)

............................................................................................
Description
സ്ത്രീകൾ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്നത് വീട്ടിൽവച്ചാണ്. നാഷണൽ ക്രൈം റിക്കോർഡ് ബ്യൂറോയുടെ കണക്കനുസരിച്ച് ഓരോ 20 മിനിറ്റിലും ഒരു സ്ത്രീയെങ്കിലും ഗാർഹിക പീഡനത്തിനിരയാകുന്നു. ഇതും കണക്ക് പത്രമാധ്യമങ്ങളുടെ കണ്ണുകൾ ചെല്ലാത്ത, പുറംലോകമറിയാത്ത എണ്ണമറ്റ പീഡനങ്ങൾ വീട്ടുചുവരുകൾക്കുള്ളിൽ അരങ്ങേറുന്നു. ആവർത്തിക്കുന്നു. ഈ സാഹചര്യത്തിലാണ് പാർലമെൻ്റ്, ഗാർഹികപീഡനത്തിൽനിന്നുള്ള സ്ത്രീസംരക്ഷണ ആക്റ്റ്, 2005 നിർമ്മിക്കുന്നത്. സ്ത്രീകളുടെ അടക്കിയ തേങ്ങലുകൾ കേൾക്കാൻ നിയമം ഒരുപാട് വൈകിപ്പോയില്ലേ എന്നു സംശയം, 2006 ഒക്ടോബർ 28-നാണ് ഈ നിയമം പ്രാബല്യത്തിൽ വന്നത്. 5 അദ്ധ്യായങ്ങളും 37 വകുപ്പുകളും ഉൾപ്പെട്ട ഈ ആക്റ്റിൽ ഗാർഹികപീഡനത്തിന് വിശാലമായ അർത്ഥമാണ് നല്‌കിയിട്ടുള്ളത്. ശാരീരികപീഡനം, ലൈംഗികപീഡനം, വാക്കാലും വൈകാരികമായുമുള്ള പീഡനം, സാമ്പത്തികപീഡനം എന്നിങ്ങനെ ഗാർഹികപീഡനത്തെ തരംതിരിച്ചിരിക്കുന്നു. ഭാര്യയ്ക്കും മകൾക്കും സഹോദരിക്കും മാതാവിനുമൊക്കെ ഈ നിയമപ്രകാരം പരാതി നല്‌കാവുന്നതാണ്. അനേകം സവിശേഷതകളുള്ളതാണ് ഈ നിയമം. പുരുഷനോടൊപ്പം താമസിക്കുന്ന വീട്ടിൽ സ്ത്രീയ്ക്ക് ഉടമസ്ഥതയില്ലെങ്കിലും അവിടെ താമസിക്കാനുള്ള അവകാശം ഈ നിയമമനുസരിച്ച് അവൾക്കുണ്ട്. ഇങ്ങനെയുള്ള വീട്ടിൽനിന്ന് നിയമവിധേയമായിട്ടല്ലാതെ സ്ത്രീയെ ഒഴിപ്പിക്കാനുമാവില്ല. എന്നുമാത്രമല്ല, 19(1)(b) വകുപ്പുപ്രകാരം പീഡനമൊഴിവാക്കാൻവേണ്ടി താമസിക്കുന്ന വീട്ടിൽനിന്ന് എതിർകക്ഷിയോട് മാറിനിൽക്കാൻവരെ ഉത്തരവിടാവുന്നതാണ്. അതേസമയം, “ഈ ഉത്തരവ് ഏതെങ്കിലും സ്ത്രീയ്ക്കെതിരെ പാസ്സാക്കാനാവില്ല" എന്ന് ഈ വ്യവസ്ഥയെ പരിമിതപ്പെടുത്തിയിട്ടുമുണ്ട്. സ്ത്രീ വാദിയാണെങ്കിലും പ്രതിയാണെങ്കിലും അവളെ വഴിയാധാരമാക്കരുതെന്ന സമീപനമാണ് ഈ നിയമം സ്വീകരിച്ചിട്ടുള്ളത്. എന്തെല്ലാം പ്രായോഗികമായ പോരായ്‌മകളുണ്ടെങ്കിലും ശരി, സ്ത്രീകളുടെ പ്രശ്നങ്ങളിൽ അങ്ങേയറ്റം കരുണയും കരുതലും പുലർത്തുന്നതാണ് ഈ നിയമമെന്ന് ഉറപ്പിച്ചുപറയാം. പക്ഷേ, സ്ത്രീകൾക്ക് ഇത്രയും പ്രയോജനകരമായ നിയമം അവരറിഞ്ഞില്ലെങ്കിൽ വല്ല പ്രയോജനവുമുണ്ടോ? എത്ര പേർക്ക് ഈ നിയമം ഇംഗ്ലീഷിൽത്തന്നെ വായിച്ച് മനസ്സിലാക്കാനാവും? ഈ ചിന്തയാണ് ഈ പരിഭാഷ പ്രസിദ്ധീകരിക്കാനുള്ള പ്രചോദനം. പരിഭാഷയ്ക്കൊപ്പം, ആക്റ്റിന്റേയും ചട്ടത്തിൻ്റേയും ഇംഗ്ലീഷിലുള്ള മൂലരൂപവും ഈ ഗ്രന്ഥത്തിലുണ്ട്. ഈ പുസ്ത‌കത്തിനുവേണ്ടി അവതാരിക എഴുതിയ ബഹുമാനപ്പെട്ട ജസ്റ്റിസ് പി. ക്യൂ. ബർക്കത്ത് അലി അവർകൾക്ക് നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു
.........................................................................................................................
Contents
*    Protection of Women from Domestic Violence Act, 2005
*    Protection of Women from Domestic Violence Rules, 2006
*  ഗാർഹികപീഡനത്തിൽ നിന്നുള്ള സ്ത്രീസംരക്ഷണ ആക്റ്റ്, 2005.
*  ഗാർഹികപീഡനത്തിൽനിന്നുള്ള സ്ത്രീസംരക്ഷണ ചട്ടങ്ങൾ, 2006.
*    Notifications
*    Circulars
*    Index
.........................................................................................................................

Author Details
George Johnson :
MA., LL.M
Dominic Johnson : LL.B
Forward By : Hon'ble Mr. Justice P.Q. Barkath Ali

Write a review

Please login or register to review

Similar Products

Recently Viewed