All categories
Proceedings of Revenue Board Secretary/ Land Revenue Commissioner

Proceedings of Revenue Board Secretary/ Land Revenue Commissioner

  • ₹1,050.00

In Stock

............................................................................................
Description
കഴിഞ്ഞ നാല് പതിറ്റാണ്ടുകളിൽ റവന്യൂ ബോർഡ്/ലാന്റ് റവന്യൂ കമ്മീഷൻ മുമ്പാകെ പരിഗണനയ്ക്ക് വന്ന കേരള മുദ്രപ്പത്ര നിയമത്തിന്റെ 54(2) വകുപ്പിൻ കീഴിൽ റഫറൻസ് ചെയ്തിട്ടുള്ള ബോർഡിൻറെ നടപടി ക്രമങ്ങളാണ് ഈ പുസ്‌തകത്തിൻ്റെ ആദ്യ ഭാഗത്ത് ചേർത്തിരിക്കുന്നത്. ആയതിനാലാണ് ഈ ഗ്രന്ഥത്തിന് "റവന്യൂ ബോർഡ് സെക്രട്ടറി/ ലാൻ്റ് റവന്യൂ കമ്മീഷണർ എന്നിവർ പുറപ്പെടുവിച്ച നടപടിക്രമങ്ങൾ എന്ന് നാമകരണം നൽകിയിട്ടുള്ളത്. ഈ ഗ്രന്ഥത്തിൽ റവന്യൂ ബോർഡ് സെക്രട്ടറിയുടെയും/ ലാൻ്റ് റവന്യൂ കമ്മീഷണറുടെയും നടപടിക്രമങ്ങൾ പൂർണരൂപത്തിൽ നൽകിയിട്ടുണ്ട്. ആദ്യ കാലങ്ങളിൽ റവന്യൂ ബോർഡ് സെക്രട്ടറി പുറപ്പെടുവിച്ചിട്ടുള്ള നടപടിക്രമങ്ങൾ മിക്കതും ഇംഗ്ലീഷിൽ ആയിരുന്നു. ഇംഗ്ലീഷിൽ പുറപ്പെടുവിച്ചിട്ടുള്ള എല്ലാ നടപടിക്രമങ്ങളും മൊഴിമാറ്റം ചെയ്‌തു യഥാസ്ഥാനങ്ങളിൽ ചേർത്തിട്ടുണ്ട്. റവന്യൂ ബോർഡ് സെക്രട്ടറി/ലാൻ്റ് റവന്യൂ കമ്മീഷണർ എന്നിവർ പുറപ്പെടുവിച്ച നടപടിക്രമങ്ങളിൽ സൂചിപ്പിച്ചിട്ടുള്ള സർക്കാർ ഉത്തരവുകളുടെയും സർക്കുലറുകളുടെയും സർക്കാർ കത്തുകളുടെയും പൂർണ രൂപം മലയാളത്തിൽ തന്നെ മൊഴിമാറ്റം നൽകി 435 മുതൽ 549 വരെയും ഉള്ള പേജുകളിൽ കൊടുത്തിട്ടുണ്ട്. ഉത്തരവുകൾ പരിശോധിക്കുന്നതിന് ആവശ്യമായ ക്രോസ് റഫറൻസ് നടപടിക്രമങ്ങളുടെ ഭാഗങ്ങളിൽ ചേർത്തിട്ടുണ്ട്. ആയതിനാൽ സാധാരണക്കാരായ ജനങ്ങൾക്ക് അനായാസം ഓരോ നിയമത്തിലും വന്നിട്ടുള്ള ഭേദഗതികൾ മനസ്സിലാക്കാൻ കഴിയും. രജി‌സ്ട്രേഷൻ വകുപ്പിലെ ജീവനക്കാർക്കും ഒരിക്കലും അവഗണിക്കാൻ പറ്റാത്ത ഒരു അപൂർവ ഗ്രന്ഥമാണ് ഇത്‌. സ്റ്റാമ്പ് ആക്റ്റിലെ ഓരോ കരണത്തിനും ഈടാക്കേണ്ട മുദ്രസല സ്റ്റാമ്പ് ആക്റ്റിലെ 1 മുതൽ 58 വരെയുള്ള പട്ടികയിൽ വിവരിച്ചിരിക്കുന്നു. ആധാരം തയ്യാറാക്കുന്ന വരെയും രജിസ്ട്രേഷൻ വകുപ്പിലെ ജീവനക്കാരെയും ഒരു പോലെ വിഷമിപ്പിക്കാറുള്ള വില ആധാരം/ ജന്മം തീറാധാരം. പിഴതിരുത്ത് ആധാരം. ഒഴിവുകുറി ആധാരം, ഇഷ്‌ടദാന/ധനനിശ്ചയ ആധാരം, പാട്ടച്ചീട്ട് /വാടകച്ചീട്ട്, ഭാഗപത്രം, ദാനാധാരം, പരസ്‌പര മാറ്റ ആധാരം, കൈമാറ്റ ആധാരങ്ങൾ സംബന്ധിക്കുന്നതാണ് ഈ പട്ടിക. എന്നാൽ കോടതി ഉത്തരവുകളിലും മാന്വൽ ഉത്തരവുകളിലും റവന്യൂ ബോർഡ് സെക്രട്ടറി/ലാൻ്റ് റവന്യൂ കമ്മീഷണർ എന്നി വ രുടെ നടപടിക്രമങ്ങളിലും പരസ്‌പര വിരുദ്ധങ്ങളായ ഉത്തരവുകൾ ഉൾക്കൊള്ളിച്ചിട്ടുള്ളതായി കാണുന്നു. റവന്യൂ ബോർഡ് സെക്രട്ടറി/ലാന്റ് റവന്യൂ കമ്മീഷണർ എന്നിവരുടെ നടപടി ക്രമങ്ങൾ കാല ഗണനാ ക്രമത്തിൽ ചേർക്കാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ഈ ഗ്രന്ഥത്തിൽ കേരള മുദ്രപ്പത്ര നിയമത്തിൻ്റെ 54(2) വകുപ്പിൻ കീഴിൽ റഫറൻസ് ചെയ്തിട്ടുള്ള 235 നടപടിക്രമങ്ങൾ കാലഗണനാക്രമത്തിൽ ചേർത്തിട്ടുണ്ട്.

............................................................................................
Table of Contents
1. വില ആധാരം/ജന്മം തീറാധാരം
2. പിഴതിരുത്ത് ആധാരം
3. ഒഴിവുകുറി
4. ഇഷ്ടദാന/ധനനിശ്ചയ ആധാരം
5. പാട്ടച്ചീട്ട്/വാടകച്ചീട്ട്
6. ഭാഗപത്രം
7. ദാനാധാരം
8. പരസ്പര മാറ്റ ആധാരം
9. കൈമാറ്റ ആധാരങ്ങൾ
(2023 ഡിസംബർ 31 -ാം തീയതി നിലവിലുളള പ്രകാരം)
............................................................................................
Author Details
അഡ്വക്കേറ്റ് ജി. ഗോപിനാഥൻ നായർ
എസ്സ്. സീതാരാമൻ പോറ്റി

Write a review

Please login or register to review

Similar Products