All categories
Chain Survey Vijnanakosam - ചെയിൻ സർവ്വെ വിജ്ഞാന കോശം

Chain Survey Vijnanakosam - ചെയിൻ സർവ്വെ വിജ്ഞാന കോശം

  • ₹880.00

In Stock
  • Author(s): A. D. Thomas Alapatt
  • Publisher: Swamy Law House
  • Edition: 3 Ed May 2023
  • ISBN 13 9789383845033
  • Approx. Pages 568 + Contents
  • Format Paperback
  • Approx. Product Size 24 x 18 cms
  • Delivery Time Normally 7-9 working days
  • Shipping Charge Extra (see Shopping Cart)

 ......................................................................................................................................
Description
റവന്യൂ സർവ്വെ പദവിജ്ഞാനകോശം' എന്ന അപൂർവ്വവും സവിശേഷവും ഉപകാരപ്രദവുമായ പുസ്തകം എഴുതി ശ്രദ്ധേയനായ ശ്രീ. എ. ഡി. തോമസ് ആലപ്പാട്ട് അത്യപൂർവ്വമായ മറ്റൊരു ഗ്രന്ഥം തയ്യാറാക്കിയിരിക്കുന്നു. “ചെയിൻ സർവ്വെ വിജ്ഞാന കോശം' എന്ന പുതിയ ഗ്രന്ഥത്തിലും മറ്റാരും കൈവച്ചിട്ടില്ലാത്ത ഒരു വിഷയമാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത്. സർവ്വെയർ എന്ന നിലയിലും തഹസീൽദാർ എന്ന നിലയിലുമുള്ള ഔദ്യോഗിക ജീവിതത്തിലെ പരിചയവും അനുഭവങ്ങളും മാത്രമല്ല, വിരസമായ സാങ്കേതിക വിഷയങ്ങൾ പോലും മാതൃഭാഷയിൽ പ്രതിപാദി ക്കാനുള്ള പ്രതിബദ്ധതയും, വിശദവും ആഴമുള്ളതുമായ ഗവേഷണവും പഠനവും നടത്താനുള്ള ക്ഷമയും കഠിനാദ്ധ്വാനശേഷിയും ഈ ഗ്രന്ഥം തയ്യാറാക്കുന്നതിൽ ശ്രീ. തോമസിനു സഹായകമായിട്ടുണ്ട്. സർക്കാർ സർവ്വീസിൽ നിന്നു വിരമിച്ചെങ്കിലും പഠനവും അദ്ധ്വാനവും അദ്ദേഹത്തിന് ഇപ്പോഴും അന്യമല്ലെന്ന് ഈ ഗ്രന്ഥം തെളിയി ക്കുന്നു. ഭൂമിയും സ്വത്തവകാശവും അവകാശതർക്കങ്ങളും ഉള്ള കാലത്തോളം, നിയമ പരമായും ശാസ്ത്രീയമായും ഭൂമിയെ അളന്നുതിരിച്ച് അതിരുകൾ നിർണ്ണയിക്കുകയും, വ്യത്യസ്ത ഭൂപ്രദേശങ്ങളുടെ വ്യത്യാസങ്ങളും സവിശേഷതകളും നിർവചിക്കുകയും ചെയ്യേണ്ടിവരും. സമൂഹത്തിന്റെ വികസനത്തിനും വളർച്ചയ്ക്കും എന്നപോലെ, സംഘർഷരഹിതവും സമാധാനപൂർണ്ണവുമായ സാമൂഹ്യജീവിതത്തിനും അതാവശ്യ മാണ്. ഇക്കാര്യത്തിൽ ഭരണകർത്താക്കൾക്കും, ഭൂവുടമകൾക്കും, നിയമപാലകർക്കും അഭിഭാഷകർക്കും ന്യായാധിപന്മാർക്കും വളരെ പ്രയോജനപ്പെടുന്ന ഒരു ഗ്രന്ഥമാണിത്. മലയാള ഭാഷയിലെ സാങ്കേതിക ഗ്രന്ഥശാലയ്ക്ക് അപൂർവ്വവും അമൂല്യവുമായ ഒരു മുതൽക്കൂട്ടാണ് ഈ ഗ്രന്ഥം. ചെയിൻ സർവ്വ പരീക്ഷയെഴുതുന്ന വിദ്യാർത്ഥി കൾക്കുവേണ്ടി 44 ചോദ്യപേപ്പറുകൾ ഉൾപ്പെടുത്തിയിട്ടുള്ളത് വിദ്യാർത്ഥികൾക്ക് വളരെ സഹായം ചെയ്യും.
ഗ്രന്ഥകർത്താവിനെ ഹാർദ്ദമായി അഭിനന്ദിക്കുകയും ഗ്രന്ഥത്തിന് പ്രചുരപ്രചാരം ആശംസിക്കുകയും ചെയ്യുന്നു.
......................................................................................................................................
Table of Contents

അദ്ധ്യായം 1. സർവ്വയും കഡാസ്ട്രൽ സർവ്വെയും
അദ്ധ്യായം 2. കഡാസ്ട്രൽ സർവ്വെയുടെ ഉദ്ദേശങ്ങൾ അതിന്റെ പ്രയോജനങ്ങൾ
അദ്ധ്യായം 3. കേട്ടെഴുത്ത്, കണ്ടെഴുത്ത്, ഒഴുക് റിക്കാർഡുകൾ, ഖസ് സർവ്വ
അദ്ധ്യായം 4. താക് സിസ്റ്റം ഓഫ് സർവ്വ ശാസ്ത്രീയമായ ആദ്യത്തെ സർവ്വെ രീതി
അദ്ധ്യായം 5. ബേസ്ലൈൻ ആന്റ് ഓറ്റ് സിസ്റ്റം അഥവാ ബ്ലോക്ക് മാപ്പ് സിസ്റ്റം
അദ്ധ്യായം 6. ഡയൽ ആന്റ് ഓറ്റ് സിസ്റ്റം അഥവാ ട്രയാംഗിൾ ആന്റ് ഓറ്റ് സിസ്റ്റം പ്രയോജനങ്ങൾ
അദ്ധ്യായം 7. നിർവ്വചനങ്ങൾ
അദ്ധ്യായം 8. പട്ടികകൾ
അദ്ധ്യായം 9. വർഗ്ഗം (Square) വർഗ്ഗമൂലം(Square Root)
അദ്ധ്യായം 10. F.P.S. സിസ്റ്റവും C.G.S. സിസ്റ്റവും തമ്മിലുള്ള താരതമ്യ പഠനം പ്രസക്തമായ വിവരങ്ങൾ
അദ്ധ്യായം 11. ചെയിൻ സർവ്വ : അത്യാവശ്യം അറിഞ്ഞിരിക്കേണ്ടതായ ചില സൂത്രവാക്യങ്ങൾ
അദ്ധ്യായം 12. ത്രികോണത്തിന്റെ പ്രത്യേകതകൾ
അദ്ധ്യായം 13. ത്രികോണങ്ങൾ സർവ്വസമമാകുന്നതിന്റെ ലക്ഷണങ്ങൾ
അദ്ധ്യായം 14. ക്ഷേത്രഗണിതം ചെയിൻ സർവ്വെയിൽ
അദ്ധ്യായം 15. ക്ഷേത്രഗണിത സൂത്രവാക്യങ്ങൾ ഉപയോഗിച്ച് ഓരോതരം വസ്തുവിന്റെയും വിസ്തീർണ്ണം    കണ്ടുപിടിക്കുന്ന വിധം
അദ്ധ്യായം 16. ചെയിൻ സർവ്വെക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങൾ ചെയിൻ | ചങ്ങല / Chain
2. സൂചി (Arrow). . .
3.slami (Offset Pole/ Standard Pole).
4. കൊടി (Flag Staff)
5. ക്രോസ് സ്റ്റാഫ് (Cross Staff)
അദ്ധ്യായം 17.  ഭൂസർവ്വെയുടെ പൊതുതത്വം 1. മൊത്തത്തിൽ നിന്നും അംശത്തിലേക്ക്;
 2. സർവ്വെയുടെ ക്രമപ്രകാരമുള്ള ഓരോ ഘട്ടങ്ങളും അവയുടെ വിശദീകരണങ്ങളും
അദ്ധ്യായം 18. സർവ്വെ അടയാളങ്ങൾ
അദ്ധ്യായം 19. സർവ്വ ചെയ്യുമ്പോൾ ഉണ്ടാകുന്ന തടസ്സങ്ങൾ ഏതെല്ലാം?
 അവ എങ്ങിനെ തരണം ചെയ്യാം. തടസ്സങ്ങൾ ഉള്ള പ്രദേശങ്ങൾ സർവ്വ ചെയ്യുന്നവിധം - ചെന്നെത്താൻ കഴിയാത്തവയും കാണുവാൻ കഴിയാത്തവയും
അദ്ധ്യായം 20. നിലവിലുള്ള ചെയിൻ സർവ്വ രീതിയനുസരിച്ച് ഭൂമി എങ്ങിനെ സർവ്വ ചെയ്യാം?
അദ്ധ്യായം 21. സ്കെച്ച് തയ്യാറാക്കുന്നതിനാവശ്യമായ ഉപകരണങ്ങൾ അവ ഉപയോഗിക്കുന്ന വിധം
അദ്ധ്യായം 22. സർവ്വ ചെയ്ത ഭൂമിയുടെ സ്കെച്ച് തയ്യാറാക്കുന്ന വിധം
അദ്ധ്യായം 23. തെറ്റായ ചങ്ങല കൊണ്ട് അളന്ന അളവുകളും വിസ്തീർണ്ണവും ശരിയായി ക്രമപ്പെടുത്തുന്നവിധം. തെറ്റായ ക്രോസ്സ് സ്റ്റാഫ് കൊണ്ട് ശരിയായി ഓറ്റ് എടുക്കുന്നത് എങ്ങിനെ?
ക്രോസ്സ് സ്റ്റാഫ് കൂടാതെ ഓസൈറ്റ് എടുക്കുന്ന രീതി
അദ്ധ്യായം 24. കാണാതായ സർവ്വെ അടയാളങ്ങളുടെ സ്ഥാനം കണ്ടുപിടിക്കുന്നതിന് സ്വീകരിക്കേണ്ടതായ മാർഗ്ഗങ്ങൾ
അദ്ധ്യായം 25. സർവ്വ ചെയ്ത ഭൂമിയിൽ നിശ്ചിത വിസ്തീർണ്ണം ഭൂമി അളന്ന് തിരിക്കുന്ന വിധങ്ങൾ
അദ്ധ്യായം 26. ടൗൺ സർവ്വെ.
അദ്ധ്യായം 27. ലാന്റ് റിക്കാർഡ് മെയിന്റനൻസും (L.R.M.) അനുബന്ധ സംഗതികളു
അദ്ധ്യായം 28. സ്ഥിതി സ്ഥാപക ചിഹ്നങ്ങൾ (Topographical Details)
അദ്ധ്യായം 29. താരതമ്യപഠനം (Comparative Study)
അദ്ധ്യായം 30, .കേരള സർവ്വെ അതിരളവു നിയമങ്ങളും ചട്ടങ്ങളും .
......................................................................................................................................
Author Details
Thomas Alapatt

Write a review

Please login or register to review

Similar Products