- Author(s): Dominic Johnson, George Johnson
- Publisher: Law Books Centre
- Edition: 1 Ed 2025
- Approx. Pages 244 + Contents
- Format Paperback
- Approx. Product Size 24 x 18 cms
- Delivery Time Normally 7-9 working days
- Shipping Charge Extra (see Shopping Cart)
......................................................................................................................................
Description
സിവിൽ നിയമമായാലും ക്രിമിനൽ നിയമമായാലും കോടതികൾ തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിധി പുറപ്പെടുവിക്കുന്നത്. ഏതൊക്കെ തെളിവുകളാണ് കോടതിക്ക് സ്വീകാര്യമാകുന്നത് അല്ലെങ്കിൽ ഏതൊക്കെ തെളിവുകളാണ് കോടതിക്ക് അംഗീകരിക്കാൻ പറ്റാത്തത് തുടങ്ങിയ കാര്യങ്ങൾ പ്രതിപാദിക്കുന്ന നിയമമാണ് ഭാരതീയ സാക്ഷ്യ അധിനിയം. നമുക്കറിയാവുന്നതുപോലെ, എത്ര ക്രൂരവും ഹീനവുമായ കുറ്റകൃത്യമായാലും തെളിവുകളുടെ അഭാവത്തിൽ പ്രതികളെ കോടതി വെറുതെ വിടാറുണ്ട്. ഇതിന്റെ മുഖ്യകാരണം, അന്വേഷണ ഏജൻസി അല്ലെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥൻ തെളിവുകൾ നേരാംവണ്ണം ശേഖരിക്കാത്തതു കൊണ്ടും, കോടതിമുമ്പാകെ വേണ്ടവിധത്തിൽ സമർത്ഥിക്കാത്തതുകൊണ്ടും മാത്രമാണ്. ഈ അവസരത്തിൽ അന്വേഷണ ഉദ്യോഗസ്ഥനോ അല്ലെങ്കിൽ ഏജൻസിക്കോ ഭാരതീയ സാക്ഷ്യ അധിനിയത്തെക്കുറിച്ച് അവബോധമുണ്ടെങ്കിൽ തീർച്ചയായും ഇത്തരം അപാകതകൾ ഒഴിവാക്കാവുന്നതാണ്.
നിലവിൽ ഉണ്ടായിരുന്ന 1872-ലെ ഇൻഡ്യൻ തെളിവ് നിയമം മുഴുവനായി മാറ്റികൊണ്ടാണ് 2023-ൽ പുതിയ നിയമമായ ഭാരതീയ സാക്ഷ്യ അധിനിയം നിലവിൽ വന്നത്. കാലോചിതമായ വ്യത്യാസങ്ങൾ ഉൾക്കൊണ്ട്, തെളിവുകൾ കോടതികൾക്ക് കൂടുതൽ സ്വീകാര്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പുതിയ നിയമം നിലവിൽ വന്നതെന്ന് നമുക്ക് മനസ്സിലാക്കാം.
ഈ ഗ്രന്ഥം ഭാരതീയ സാക്ഷ്യ അധിനിയത്തിന്റെ ഔദ്യോഗിക പരിഭാഷയുടെ ചുവടു പിടിച്ച്, പ്രധാനപ്പെട്ട വിധിന്യായങ്ങൾ അതതു സ്ഥാനങ്ങളിൽ ചേർത്ത് തയ്യാറാക്കിയതാണ്. പരിഭാഷയ്ക്കൊപ്പം ഈ അധിനിയം ഇംഗ്ലീഷിൽത്തന്നെ കൊടുത്തിട്ടുള്ളത് വായനക്കാർക്ക് ഉപകാരപ്രദമായിരിക്കും.
സാധാരണക്കാരുടെ നിയമസാക്ഷരത ഞങ്ങളുടെ ലക്ഷ്യമാണ്. ആ ലക്ഷ്യപ്രാപ്തിക്കു വേണ്ടിയുള്ള ഉദ്യമങ്ങൾ ഞങ്ങളുടെ നിയോഗവും. ഈ ദ്വിഭാഷാഗ്രന്ഥം ആ നിയോഗത്തിന്റെ ാഗമായി ഞങ്ങൾ കരുതുന്നു.
......................................................................................................................................
Table of Contents
Part I
Chapter 1. Preliminary
Part II
Chapter 2. Relevancy of Facts
Part III On Proof
Chapter 3. Facts which Need not be Proved
Chapter 4. of Oral Evidence
Chapter 5. of Documentary Evidence
Chapter 6. of the Exclusion of Oral by Documentary Evidence
Part IV Production and Effect of Evidence
Chapter 7. Of the Burden of Proof
Chapter 8. Estoppel
Chapter 9. Of Witnesses
Chapter 10. Of Examination of Witnesses
Chapter 11. Of Improper Admission and Rejection of Evidence
Chapter 12. Repeal and Savings
......................................................................................................................................
Author Details
ഡോ. ജോർജ്ജ് ജോൺസൺ